നിങ്ങളുടെ മുടി നരയ്ക്കുന്നുണ്ടോ ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ചെറുപ്പത്തില്‍ മുടി നരയ്ക്കുന്നത് പലരേയും ഇപ്പോള്‍ അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. ജീവിതശൈലി മുതല്‍ ചില രോഗങ്ങള്‍ വരെ ഇതിനുളള പ്രധാന കാരണമാണ്. നര മറയ്ക്കാന്‍ പലരും പരിഹാരമായി ചെയ്യാവുന്നത് കൃത്രിമഹെയര്‍ ഡൈ പുരട്ടുകയെന്നതാണ്. എന്നാല്‍ ഇത് ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യത്തിനും വരെ ദോഷം ചെയ്യുന്നു. ഇതിന് നമുക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാന്‍
കഴിയും.

ALSO READ‘പച്ചക്കള്ളം പടച്ചുവിട്ട് സംഘപരിവാർ’, കിരീടം തട്ടിയിട്ടത് കൈരളി ക്യാമറാമാനെന്ന് വ്യാജ ആരോപണം; പൊളിച്ചടുക്കി കൈരളി ന്യൂസ്

ഇതിന് വേണ്ടത് രണ്ടു ചേരുവകളാണ്. ഗ്രാമ്പൂവും കറിവേപ്പിലയും. മസാലകളില്‍ ഉപയോഗിയ്ക്കുന്ന ഗ്രാമ്പൂ ആരോഗ്യത്തിന് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ഇതിലെ യൂജിനോള്‍ എന്ന ഘടകം മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഇതിന് മുടി റിപ്പയര്‍ ചെയ്യാനും മുടിയ്ക്ക് തിളക്കം നല്‍കാനും സാധിയ്ക്കുന്നു. ഇതിനാല്‍ തന്നെ ഗ്രാമ്പു ഇട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് ഉത്തമമാണ്.

ALSO READ‘ഗാസയിലേക്ക്‌ സഹായം എത്തിക്കുന്നതിന്‌ ഇസ്രയേൽ തടസം സൃഷ്ടിക്കുന്നു’: ജോർദാൻ വിദേശമന്ത്രി

കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.പണ്ടുതൊട്ട് തന്നെ മുടി വളരാനും കറുക്കാനുമെല്ലാം കറിവേപ്പില ഉപയോഗിച്ച് പോന്നിരുന്നു. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ മാത്രമല്ല, കറിവേപ്പില ഉള്ളിലേയ്ക്ക് കഴിയ്ക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു.

ALSO READ‘ഡിസീസ് എക്‌സ്’; ആശങ്ക പരത്തി പുതിയ മഹാമാരി, ചർച്ച നടത്തി ലോക നേതാക്കൾ

ഗ്രാമ്പൂവും കറിവേപ്പിലയും ഇട്ട് കാച്ചിയെടുക്കുന്ന ഓയിലും മുടിയ്ക്ക് കറുപ്പു നല്‍കാനും അകാലനരയകറ്റാനും ഗുണം നല്‍കുന്ന ഒന്നാണ്. മുടി വളരാനും ഇതേറെ നല്ലതാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍, ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്, ഇതിട്ട് കുറഞ്ഞ തീയില്‍ തിളപ്പിച്ചെടുക്കാം. ഇത് അടച്ച് വച്ച് ചൂടാറുമ്പോള്‍ ഊറ്റിയെടുത്ത് ഉപയോഗിയ്ക്കുകയും ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News