നിങ്ങളുടെ ലൈസൻസ് സ്മാർട്ടാക്കാൻ എന്ത് ചെയ്യണം?

സംസ്ഥാനത്ത് പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി മുതൽ സ്മാർട്ട് കാർഡിലേക്ക് മാറുകയാണ്. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മെയ് മുതല്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

നിലവിലുള്ള ലൈസന്‍സ് ഉടമകള്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് തപാല്‍ ചാര്‍ജിനൊപ്പം 200 രൂപ ഫീസ് അടച്ച് ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാൻ സാധിക്കും. ഒരു വര്‍ഷത്തേക്ക് മാത്രമേ ഇതില്‍ കിഴിവ് ലഭിക്കൂ. ഒരുവര്‍ഷത്തിന് ശേഷം 1300 രൂപ ഫീസായി നല്‍കണം.

ഏഴിലധികം സുരക്ഷാ ഫീച്ചറുകളുമായിട്ടാണ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകളുടെ വരവ് . സീരിയല്‍ നമ്പര്‍, യുവി എംബ്ലം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്,ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News