ഹൗറ- ചെന്നൈ ട്രെയിന്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; കാലടി സര്‍വകലാശാലയിലെ 58 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ദുരിതത്തില്‍

ഹൗറ- ചെന്നൈ ട്രെയിന്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് പഠനയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികളും അധ്യാപകരും ദുരിതത്തില്‍. കാലടി സംസ്‌കൃത സര്‍വകലാശാല, തിരൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ 58 എം എസ് ഡബ്ള്യു വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമാണ് പ്രതിസന്ധിയിലായത്.

READ ALSO:ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

മേഘാലയ സന്ദര്‍ശിച്ച ശേഷം കൊല്‍ക്കത്തയില്‍ ഇറങ്ങി ചെന്നൈയിലേക്ക് പോവാനിരിക്കെയാണ് സംഭവം. ചുഴലിക്കാറ്റാണ് ട്രെയിന്‍ റദ്ദാക്കാന്‍ കാരണം. ഇത് അവസാന നിമിഷമാണ് അറിഞ്ഞതെന്ന് കാലടി സര്‍വകലാശാലയിലെ അധ്യാപകന്‍ മുഹമ്മദ് അഷ്‌റഫ്‌
പറഞ്ഞു. ഈ മുന്നറിയിപ്പ് വരുന്ന ആറാം തീയതി വരെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

READ ALSO:കേരളത്തിന്റെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്ക് നവകേരള സദസില്‍ ആദരവ്; ഫോട്ടോ ഗ്യാലറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News