ജാര്‍ഖണ്ഡിൽ ട്രെയിൻ അപകടത്തിൽ രണ്ടുമരണം; 20 പേർക്ക് പരിക്ക്

howrah-mumbai-train_accident

റാഞ്ചി: ഹൗറയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഹൗറ-മുംബൈ സിഎസ്എംടി മെയിൽ എക്‌സ്പ്രസ് പാളംതെറ്റി. അപകടത്തിൽ രണ്ടുപേര്‍ മരിക്കുകയും 20 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. ജംഷഡ്‌ പൂരിൽ നിന്ന്‌ 80 കിലോമീറ്റർ അകലെ ബഡാബാംബുവിന്‌ സമീപത്ത്‌ വച്ചാണ്‌ അപകടം ഉണ്ടായത്. ട്രെയിനിന്റെ 18 കോച്ചുകളാണ്‌ പാളം തെറ്റിയത്‌. ഇതിൽ 16 കോച്ചുകളിലും യാത്രക്കാരുണ്ടായിരുന്നു. എൻ ഡി ആർ എഫ്‌ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് ഹൗറ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇതുവഴിയുള്ള മൂന്ന് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടതായി സരാകേല ജില്ലാ വികസന കമ്മീഷണർ പ്രഭാത് കുമാർ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഫത്തേപാനിയിലെയും സെറൈകേലയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Also Read- കനത്ത മഴ : സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി

ദക്ഷിണ കിഴക്കൻ റെയിൽവേയുടെ (എസ്ഇആർ) ചക്രധർപൂർ ഡിവിഷനു കീഴിലുള്ള ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബരാബാംബൂവിന് സമീപം പുലർച്ചെ 3.45 നാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈനിൻ്റെ മറുവശത്ത് നിന്ന് വന്ന പാസഞ്ചർ ട്രെയിൻ പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

80 ശതമാനം യാത്രക്കാരെയും ബസിൽ ചക്രധർപൂർ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ടെന്നും ബാക്കിയുള്ള യാത്രക്കാരെ സുരക്ഷിതമാക്കാൻ റെസ്ക്യൂ ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News