ജോലി ലഭിച്ചില്ല; എച്ച്ആര്‍ ഉദ്യോഗസ്ഥയ്ക്ക് ക്യൂട്ട് – ഹോട്ട് മെസേജുമായി പിന്തള്ളപ്പെട്ടവര്‍

നോയിഡയില്‍ നിന്നുള്ള എച്ച്ആര്‍ ഉദ്യോഗസ്ഥ ലിങ്കഡിന്‍ പോസ്റ്റില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. പ്രൊഫഷണല്‍ അതിരുകള്‍ കടന്ന് അപ്രതീക്ഷിതമായ പല സമയങ്ങളിലും തനിക്ക് വരുന്ന അനാവശ്യ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടടക്കമാണ് അവര്‍ പങ്കുവച്ചിരിക്കുന്നത്. ടാലന്റ് അക്യുസിഷന്‍ സ്‌പെഷ്യലിസ്റ്റാണ് ഹര്‍ഷിത മിശ്ര, ജോലിക്ക് തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗര്‍ത്ഥികളാണ് ഇത്തരത്തില്‍ സന്ദേശം അയക്കുന്നതെന്നും അവര്‍ പറയുന്നു.

ALSO READ: തിരുവനന്തപുരത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ചത് അമ്മൂമ്മയുടെ കാമുകന്‍; പ്രതിക്ക് ഇരട്ട ജീവപര്യന്തം

തിരഞ്ഞെടുക്കപ്പെടാതിരിക്കുക എന്നതും വളര്‍ച്ചയുടെ ഭാഗമാണെന്ന് മനസിലാക്കണമെന്നും അത് പരിധി ലംഘിക്കാനുള്ള ക്ഷണമല്ല. എന്റെ ഫോണ്‍ നമ്പര്‍ പ്രൊഫഷണല്‍ ആവശ്യത്തിന് മാത്രമാണ്. നിങ്ങള്‍ കരിയര്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ മറ്റുള്ളവരെയും മനുഷ്യനെന്ന് പരിഗണിച്ച് മറ്റുള്ളവരെ ബഹുമാനിക്കണമെന്നും അവര്‍ പറയുന്നു.

താന്‍ കണ്ടതില്‍ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി നീയാണെന്നായിരുന്നു ഒരാളുടെ സന്ദേശം. തന്റെ അഭിമുഖം നടത്തിയ നിങ്ങളുടെ മുഖം അതിന് ശേഷം മറക്കാന്‍ കഴിയുന്നില്ലെന്നും ഇത് പറഞ്ഞതിന് ദേഷ്യപ്പെടരുതെന്നും സന്ദേശത്തിലുണ്ട്. മാത്രമല്ല ശബ്ദമൊന്നു കേള്‍ക്കണമെന്ന് പറഞ്ഞ് കോളുകളും ചെയ്തിട്ടുണ്ട്. ഇതിനൊന്നും അവര്‍ പ്രതികരിച്ചിട്ടുമില്ല. മറ്റൊരാള്‍ പ്രണയകവിതയാണ് സന്ദേശമായി അയച്ചിരിക്കുന്നത്. ജോലിക്ക് നിങ്ങള്‍ ഫിറ്റല്ലയെന്ന സന്ദേശമയച്ചതിന് പിന്നാലെയായിരുന്നു അവരില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന രീതിയില്‍ ഒരു കവിത ഹര്‍ഷിതയ്ക്ക് ലഭിച്ചത്.

ALSO READ: സമാനതകളില്ലാത്ത ഷോപ്പിങ്ങ് അനുഭവം ഒരുക്കാൻ ലുലു റീട്ടെയിലും മോഡോൺ ഹോൾഡിങും കൈകോർക്കുന്നു

ഇവിടെയും കഴിഞ്ഞില്ല പ്രൊഫണല്‍ സംഭാഷണം നടക്കുന്നതിനിടയില്‍ ഹര്‍ഷിതയുടെ രൂപലാവണ്യം വര്‍ണിക്കാനാണ് മറ്റൊരാള്‍ ശ്രമിച്ചത്. അന്ന് കണ്ടപ്പോള്‍ ഹോട്ടയിരുന്നു. ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നൊക്കെയായി സന്ദേശങ്ങള്‍. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ മറയ്ക്കാതെയാണ് ഇതിന്റെയെല്ലാം സ്‌ക്രീന്‍ഷോട്ടുകള്‍ ഹര്‍ഷിത പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration