മലയാളികളെ ഗസലുകൾ കൊണ്ടും വിപ്ലവഗാനങ്ങൾ കൊണ്ടും ആവേശം കൊള്ളിക്കുന്ന പ്രമുഖ ഗായകൻ അലോഷി ആദം ഈ വാരാന്ത്യത്തിൽ മുംബൈയിലെത്തും.
എയ്‌മ മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഘടനയുടെ ദേശീയ കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ അലോഷി ആദം അവതരിപ്പിക്കുന്ന ഹൃദയ ഗീതം മുംബൈ മലയാളികൾക്ക് നൂതനാനുഭവമാകും.
നവി മുംബൈ നെരൂൾ സെക്ടർ 24, അഗ്രി കോളി സംസ്കൃതി ഭവനിൽ ജനുവരി 25 ശനിയാഴ്ച വൈകീട്ട് വൈകീട്ട് 4.30 മുതൽ അലോഷി ആദം അവതരിപ്പിക്കുന്ന ഹൃദയ ഗീതം. തുടർന്ന് 6 മണി മുതൽ കേരളീയ കലകൾ അരങ്ങേറും.എയ്‌മ ദേശീയ അധ്യക്ഷൻ ഗോകുലം ഗോപാലൻ, കവിയും മലയാളം മിഷൻ (കേരള സർക്കാർ) ഡയറക്ടറുമായ മുരുകൻ കാട്ടാക്കട തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.
7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ എയ്‌മ മഹാരാഷ്ട്ര പ്രസിഡന്റ് ടി എ ഖാലിദ്, ചെയർമാൻ ജ്യോതീന്ദ്രൻ, സെക്രട്ടറി കെ നടരാജൻ കൂടാതെ എയ്‌മ ദേശീയ ചെയർമാൻ ബാബു പണിക്കർ, ദേശീയ സെക്രട്ടറി കെ ആർ മനോജ്, സീനിയർ വൈസ് പ്രസിഡന്റ് ബിനു ദിവാകരൻ തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും
ചടങ്ങിൽ സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം രചിച്ച മുംബൈ പ്രകാശനം ചെയ്യും. പി കെ ഹരികുമാർ പുസ്തകം പരിചയപ്പെടുത്തും. മുംബൈയുടെ ചരിത്രവും വർത്തമാനവും പുസ്തകത്തിലൂടെ അടയാളപ്പെടുത്തുകയാണ് പൂനെ നിവാസിയായ സജി എബ്രഹാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here