കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമച്ച മാധ്യമ സ്ഥാപനത്തിന് മറുപടിയുമായി സോഷ്യൽമീഡിയ. ഹൃദ്യം പദ്ധതിയെപ്പറ്റി ചാനൽ ആരോപിച്ച നുണകളുടെ സത്യാവസ്ഥ കൃത്യമായി വിശദീകരിച്ചാണ് മറുപടികൾ. ആരോപിച്ച നുണയും അതിന്റെ യാഥാർത്ഥ്യവും ചുരുങ്ങിയ വാക്കുകളിൽ വ്യക്തമാക്കിയുള്ള കാർഡുകളാണ് മന്ത്രിമാരടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നത്. നുണ 1 ഹൃദ്യം പദ്ധതിയിൽനിന്ന് സർക്കാർ ആശുപത്രികളെ മാറ്റിയതോടെ നേട്ടം സ്വകാര്യ ആശുപത്രിക്ക്.
സത്യം സർക്കാർ ആശുപത്രികളെ ഹൃദ്യം പദ്ധതിയിൽനിന്ന് മാറ്റിയിട്ടില്ല. പുതുതായി രണ്ടെണ്ണംകൂടി ഉൾപ്പെടുത്താൻ നടപടി തുടങ്ങി. ശ്രീചിത്ര ആശുപത്രി സ്വയം പിന്മാറിയതാണ്. നുണ 2 സർക്കാർ ആശുപത്രികളെ നോക്കുകുത്തിയാക്കി പദ്ധതി നടപ്പിലാക്കുന്നു സത്യം എസ്‌എടിയെ ഹൃദ്യത്തിൽ ഉൾപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. നുണ 3 40 കോടി കുടിശിക കിട്ടാതെ ശ്രീചിത്ര ആശുപത്രി പദ്ധതിയിൽനിന്ന് പിന്മാറി സത്യം 55 കോടിയുടെ ക്ലെയിം 2020ൽ ശ്രീചിത്ര നൽകി. ചർച്ചകളിലൂടെ അത് തീർപ്പാക്കി കൊടുത്തു. കുടിശിക ഉണ്ടായിരുന്നത് 4 കോടി. അതും തീർത്തു നൽകി. നുണ 4 ശ്രീചിത്ര വീണ്ടും സമീപിച്ചിട്ടും ഉൾപ്പെടുത്താൻ സർക്കാർ അനുവദിച്ചില്ല.
സത്യം ഹൃദയ ശസ്‌ത്രക്രിയക്ക് ശേഷം ഒരു വർഷം സൗജന്യ ചികിത്സ എന്ന വ്യവസ്ഥ പാലിക്കാത്തതാണ് യഥാർത്ഥ കാരണം. ചർച്ചകൾ പുരോഗമിക്കുന്നു. നുണ 5 ഹൃദ്യം പദ്ധതിയുടെ കോടികൾ സ്വകാര്യ ആശുപത്രികളിലേക്ക് ആസൂത്രിതമായി ഒഴുകുന്നു സത്യം കുഞ്ഞിന്റെ ശസ്‌ത്രക്രിയ നടത്തേണ്ട ആശുപത്രി തെരഞ്ഞെടക്കുന്നത് സർക്കാരല്ല, മാതാപിതാക്കളാണ്. നുണ 6 ഹൃദ്യം പദ്ധതിയിൽ സർക്കാർ ആശുപത്രികളെ അവഗണിക്കുന്നു. അതോടെ അടിസ്ഥാന സൗകര്യ വികസനം അവതാളത്തിലായി. സത്യം കുട്ടികളുടെ ഹൃദയശസ്‌ത്രക്രിയ നടത്തുന്നതിൽ സർക്കാർ ആശുപത്രികളിലെ സംവിധാനം മെച്ചപ്പെടുത്താൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ അധ്യക്ഷനായി പ്രത്യേക സമിതി രൂപീകരിച്ച് നടപടി മുന്നോട്ട് പോകുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here