‘വ്യാജവാർത്തയിലൂടെ ചാനലുകൾ തകർക്കുന്നത്‌ സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതം”;പ്രതികരണവുമായി 3 വയസുകാരൻ്റെ മാതാവ്

“കടൽ കനിഞ്ഞാൽമാത്രം ഭക്ഷണം കഴിക്കുന്ന മത്സ്യത്തൊഴിലാളികളാണ്‌ ഞങ്ങൾ. ആ ഞങ്ങൾക്ക്‌ ലക്ഷങ്ങളുടെ ശസ്‌ത്രക്രിയ സ്വപ്നം കാണാനാകില്ല. എന്റെ കുഞ്ഞിന്‌ നാലാം വയസ്സിൽ ഇനിയും ഒരു ഓപ്പറേഷൻകൂടി വേണം. ആറാം മാസത്തിലാണ്‌ ഹൃദ്യം പദ്ധതി വഴി ആദ്യ ശസ്‌ത്രക്രിയ നടത്തിയത്‌. ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ്‌ വ്യാജവാർത്തയിലൂടെ ചാനലുകൾ തകർക്കുന്നത്‌’-മൂന്നുവയസ്സുകാരൻ ഏദന്റെ അമ്മ നിഷയുടെ വാക്കുകളാണിത്.

Also Read: പനിക്കാലം നേരിടാന്‍ ആശമാര്‍ക്ക് കരുതല്‍ കിറ്റുകള്‍ നല്‍കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ്ജ്

മുഖം മിനുക്കി പുതിയ രൂപത്തിൽ എത്തിയ സ്വകാര്യചാനൽ സംസ്ഥാന സർക്കാരിന്റെ “ഹൃദ്യം’ പദ്ധതിയെ താറടിക്കാൻ നൽകിയ വ്യാജ വാർത്തയോടുള്ള പ്രതിഷേധം ഈ അമ്മയുടെ വാക്കിൽ വ്യക്തം. ആറാം മാസം കോവിഡ്‌ പോസിറ്റീവായ മകൻ ഏദനുമായി ആശുപത്രിയിലെത്തിയ അഞ്ചുതെങ്ങ്‌ മാമ്പള്ളി സ്വദേശി സജീവിനെയും നിഷയെയും കാത്തിരുന്നത്‌ പൊന്നോമനയുടെ ഹൃദയത്തിൽ സുഷിരങ്ങളുണ്ടെന്ന വാർത്തയാണ്‌. ഹൃദയവാൽവിനും പ്രശ്നം സ്ഥിരീകരിച്ചു.

Also Read: ഏകീകൃത സിവിൽ കോഡ് ഇ എം എസിൻ്റെ വാക്കുകളെ വളച്ചൊടിക്കുന്നു: 06/09/1985 ന് നൽകിയ മറുപടിയുടെ സംക്ഷ്പിത രൂപം

ആകെ ചെലവിന്റെ 30 ശതമാനം നൽകിയാൽ ശസ്‌ത്രക്രിയ നടത്താമെന്ന്‌ ശ്രീചിത്ര അധികൃതർ പറഞ്ഞു. കണക്കുകൂട്ടിയപ്പോൾ അതുതന്നെ നാലുലക്ഷം വരും. അങ്ങനെയാണ്‌ ഹൃദ്യം പദ്ധതിയിൽ പേര്‌ രജിസ്റ്റർ ചെയ്തത്‌. ശസ്‌ത്രക്രിയ അത്യാവശ്യമായതിനാൽ കൊച്ചി അമൃത ആശുപത്രിയിൽ ഹൃദ്യംവഴി ഉടൻ ശസ്‌ത്രക്രിയ നടത്തി. ഇല്ലാക്കഥകൾ പറഞ്ഞുപ്രചരിപ്പിക്കുന്നത് ഞങ്ങളെപ്പോലുള്ള പാവങ്ങളെയാണ്‌ ബാധിക്കുക. മകന്റെ അടുത്ത ശസ്‌ത്രക്രിയ ഹൃദ്യത്തിലൂടെ ചെയ്യണമെന്നാണ്‌ ഞങ്ങളുടെ ആഗ്രഹം. ആദ്യ രണ്ട്‌ ശസ്‌ത്രക്രിയ സൗജന്യമായി നടത്താനാകും. അത്‌ ഇല്ലാതാക്കാനാണ്‌ ഈ മാധ്യമങ്ങളുടെ ശ്രമമെന്നും നിഷ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News