ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ഹൃത്വിക്ക് റോഷൻ ചിത്രത്തിന് റിലീസിന് മുൻപേ തിരിച്ചടി

ഹൃത്വിക് റോഷൻ ചിത്രം ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനാണ് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്കെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. ജനുവരി 25-നാണ് ഈ ചിത്രം ലോകമൊട്ടാകെ റിലീസിനൊരുങ്ങുന്നത്. ഗൾഫ് രാജ്യങ്ങളിലെ ഈ വിലക്ക് ചിത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ്. വിലക്കിന്റെ കൃത്യമായ കാരണം എന്താണെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. ​ഗൾഫിലെ സെന്‍സറിങ്ങിൽ ‘ഫൈറ്റര്‍’ പരാജയപ്പെട്ടുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.

Also Read; മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ആയിരം വിദ്യാർത്ഥികൾക്ക് നൽകും; മന്ത്രി ആർ ബിന്ദു

മികച്ച പ്രീബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ നാലുകോടിയോളം രൂപ പ്രീബുക്കിങ്ങിലൂടെ ചിത്രം സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ 3ഡി പതിപ്പിനാണ് കൂടുതൽ ബുക്കിങ് രേഖപ്പെടുയിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായ ‘പഠാന്റെ’ സംവിധായകനായ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്ററി’ൽ ദീപിക പദുകോൺ, അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവർ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ട്രെയിലറിൽ തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു. പുൽവാമ, ബാലാകോട്ട് ഭീകരാക്രമണങ്ങൾക്കുള്ള സെെന്യത്തിൻ്റെ തിരിച്ചടിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലറിൽ സൂചനയുണ്ട്.

Also Read; എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; വൈകിട്ട് 6 മണിക്ക് ശേഷം ആരെയും ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല

എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്നതാണ് ഫൈറ്ററിൽ ഹൃത്വിക്കിന്റെ കഥാപാത്രം. സ്‌ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. രമോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാൽ-ശേഖർ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകൻ സത്ചിതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News