കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ഹൃത്വിക്, ആശംസകളുമായി മുന്‍ഭാര്യ

കഴിഞ്ഞ കുറച്ചുനാളുകളായി ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഗായികയും നടിയുമായ സബ ആസാദും പ്രണയത്തിലാണ്. വൈകാതെ ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ സബയുടെ 39-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഹൃത്വിക്.

ഹാപ്പി ബെര്‍ത്ത്ഡേ സാ.. നിന്നെ തന്നതിന് നന്ദി… എന്നാണ് ഹൃത്വിക് കുറിച്ചത്. യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും ഹൃത്വിക് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചു. ഹൃത്വിക്കിന്റെ പോസ്റ്റിന് മുന്‍ഭാര്യ സൂസന്‍ ഖാനും കമന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി ബെര്‍ത്ത്ഡേ സബൂ എന്നായിരുന്നു സൂസന്‍ കുറിച്ചത്.

ALSO READ:കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണം: ഉദയനിധി സ്റ്റാലിൻ

വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും ഹൃത്വികും സൂസനും നല്ല സൗഹൃദമാണ് തുടരുന്നത്. ഇത് ബോളിവുഡില്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. നടന്‍ സഞ്ജയ് ഖാന്റെ മകളായ സൂസന്‍ 2000 ഡിസംബറിലാണ് ഹൃത്വികിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഹ്രെഹാന്‍, ഹൃദാന്‍ എന്നീ രണ്ട് കുട്ടികളുണ്ട്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ലാണ് ഇരുവരും വേര്‍പിരിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News