ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ആണ് പ്രണോയ്ക്ക് മെഡൽ നേട്ടം. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ ഒരു മെഡല്‍ നേടുന്നത്. സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 9-21) പരാജയപെട്ട് പ്രണോയി വെങ്കലം മെഡൽ നേടുകയായിരുന്നു.
ALSO READ:മഞ്ഞ് പോലെ ഭൂമിയിലേക്ക് പതിച്ച് ചിലന്തികളും വലകളും; ഭീതിയിലായി കാലിഫോർണിയയിലെ ജനം
അതേസമയം 13-ാം ദിനം പിന്നിടുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. വിയറ്റ്നാമിനെ 6-2 ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ മെഡൽ നേട്ടം. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.
ALSO READ:യുജിസി നെറ്റ് പരീക്ഷ ഡിസംബര്‍ 6 മുതൽ; അപേക്ഷ നൽകാനുള്ള അവസാന തിയതി ഒക്ടോബര്‍ 28 വരെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here