പറന്നുയർന്ന വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു, ഒഴിവായത് വൻ അപകടം

Accident

റോം: തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയത് വിമാനത്തിന് തീപിടിച്ചു വ്യാഴാഴ്ചയായിരുന്നു സംഭവം. യാത്രക്കാരും ക്യാബിൻ ക്രൂവും ചിറകിൽ നിന്ന് തീപിടിക്കുന്നത് കണ്ട് ഉടൻ തന്നെ അടിയന്തിര നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവാക്കാൻ സാധിച്ചു. അപകടത്തെ തുടർന്ന് വിമാവത്താവളം താത്കാലികമായി അടച്ചിട്ടു. ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോൾ വിമാനത്തിന്റെ വലതുഭാഗത്തെ എഞ്ചിനിൽ നിന്ന് തീജ്വാലകൾ ഉയരുകയായിരുന്നു. 184 യാത്രക്കാരും 6 ജീവനക്കാരും നിമാനത്തിനുള്ളിലുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്.

Also Read: ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്റെ എൻജിന്‍ മുറിയില്‍ നിന്ന് പുക; സംഭവം തിരുവനന്തപുരം വിമാനത്താവളത്തില്‍

ബ്രിൻഡിസിയിൽ നിന്ന് ടൂറിനിലേക്കുള്ള റയാൻഎയർ ബോയിങ് വിമാനത്തിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനസേനയെത്തി തീ അണച്ചതിനുശേഷം പലർച്ചെ വിമാനത്താവളം വീണ്ടും തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News