താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വേട്ട

താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കും ചാലിലേ വാടകവീട്ടിൽ നിന്നാണ് 145 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്നലെ അർദ്ധരാത്രി ആയിരുന്നു സംഭവം. പുൽപറമ്പിൽ കുഞ്ഞി മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഫതാഹുള്ള എന്നയാളാണ് വാടകക്ക് താമസിക്കുന്നത്.

Also Read; സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് എത്തിയതോടെ പ്രതി മതിൽ ചാടി ഓടി രക്ഷപ്പെട്ടു. പോലീസിനെ തള്ളി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. ഇയാളുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാർ വീടുവളഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. താമരശ്ശേരി മേഖലയിൽ ഇത്രയധികം മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമായാണ്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read; ലഘുലേഖകൾ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തി; മാവോയിസ്റ്റ്‌ ഭീതിയിൽ തോട്ടം തൊഴിലാളികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News