തടാകങ്ങൾ വരെയുണ്ട് ഭൂമിയുടെ ഇരട്ടഗ്രഹത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

ഭൂമിയുടെ ഇരട്ടഗ്രഹമെന്ന് വിളിപ്പേരുള്ള ചൊവ്വയിൽ കിലോമീറ്ററുകൾ വ്യാപ്തിയുള്ള തടാകങ്ങൾ കണ്ടെത്തി ഗവേഷകർ. ചൊവ്വയുടെ ധ്രുവപ്രദേശത്തോടു ചേര്‍ന്നുള്ള മെഡൂസെ ഫോസെ ഫോര്‍മേഷന്‍ മേഖലയില്‍ നടത്തിയ റഡാര്‍ സർവേയിലാണ് പ്രതീക്ഷിച്ചതിലും കൂടുതൽ വെള്ളത്തിന്റെ അളവ് കണ്ടെത്തിയത്. മഞ്ഞുരൂപത്തിലുള്ള വെള്ളം കിലോമീറ്ററുകളോളം കനത്തിൽ സർവേയിൽ കണ്ടെത്തി. ചൊവ്വയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെള്ളം കണ്ടെത്തിയത് ഇപ്പോഴത്തെ റഡാര്‍ സർവേയിലാണ്.

Also Read: യൂസ്ഡ് കാർ മതിയെങ്കിൽ ദില്ലിക്ക് വിട്ടോ.. ലക്ഷങ്ങളുടെ വിലക്കുറവിൽ ദില്ലിയിലെ യൂസ്ഡ് കാർ വിപണി

2007 ലാണ് ആദ്യമായി ചൊവ്വയിൽ വെള്ളത്തിന്റെ ശ്രോതസ് കണ്ടെത്തിയത്. അന്ന് പ്രതലത്തിൽ നിന്ന് 2.5 കിലോമീറ്റർ ആഴത്തിലുള്ള ശ്രോതസ്സാണ്‌ കണ്ടെത്തിയത്. എന്നാല്‍ ചൊവ്വയില്‍ കൂടുതല്‍ അളവില്‍ കുറഞ്ഞ ആഴത്തില്‍ ജലസാന്നിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇത് ഭൂമിയിലെ തടാകങ്ങളോളം വരും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസിന്റെ ഭാഗമായുള്ള മാർസിസ് റഡാര്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 3.7 കിലോമീറ്റര്‍ വരെ കനത്തില്‍ ചൊവ്വക്കുള്ളില്‍ വെള്ളമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.

Also Read: ഫൈറ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ഹൃത്വിക്ക് റോഷൻ ചിത്രത്തിന് റിലീസിന് മുൻപേ തിരിച്ചടി

കൂടാതെ മഞ്ഞുരുകി വെള്ളം ചൊവ്വയുടെ പുറത്തെത്തിയാല്‍ ഗ്രഹത്തെ പൂര്‍ണമായും 1.5 മീറ്റര്‍ മുതല്‍ 2.7 മീറ്റര്‍(4.9-8.9 അടി) വരെ ആഴത്തില്‍ മുക്കാന്‍ കഴിയുമെന്നും ഗവേഷകർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here