കൂറ്റൻ ബലൂൺ റൺവേയിൽ; ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച

ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. എയർപോർട്ടിലെ രണ്ടാം റൺവേയ്ക്ക് സമീപം കൂറ്റൻ ബലൂൺ പതിച്ചു. റൺവേയിൽ പതിച്ചത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനായി സ്ഥാപിച്ച ഹൈഡ്രജൻ ബലൂണാണ്. ബലൂൺ പറന്നുവരുന്നത് വാച്ച് ടവറിലെ ഉദ്യോഗസ്ഥരുടെയോ, മറ്റു ജീവനക്കാരുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ബലൂൺ കണ്ടെത്തിയത് റൺവേ നിരീക്ഷണത്തിന് എത്തിയ ഉദ്യോഗസ്ഥരാണ്.

Also read:തിരുവല്ലത്തെ ഷെഹ്നയുടെ ആത്മഹത്യ; ഭര്‍ത്താവ് ഭര്‍തൃമാതാവും പൊലീസിന്‍റെ പിടിയില്‍

ആ സമയത്ത് വിമാന ലാൻഡിങുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നെഹ്റു സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്ന ബലൂണാണ് റൺവേയിൽ എത്തിയത്. ശക്തമായി ബന്ധിച്ച ബലൂൺ എങ്ങനെ അഴിഞ്ഞു എന്നതിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം സുരക്ഷാ വീഴ്ചയെ കുറിച്ച് എയർപോർട്ട് അധികൃതർ പ്രതികരിച്ചിട്ടില്ല.

Also read:ആള്‍ക്കൂട്ടത്തെ പ്രകോപിച്ചെന്ന് ആരോപണം, രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹിമന്ത്വ ബിശ്വ ശര്‍മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News