നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷിക്കടത്ത് പിടികൂടി. ഞായറാഴ്ച രാത്രിയോടെയാണ് സംഘത്തെ പിടികൂടിയത്. വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പക്ഷിക്കടത്ത് കണ്ടെത്തിയത്.
വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളാണ് ബാഗിൽ ഉണ്ടായിരുന്നത്.
Also read: തീർത്ഥാടകർക്ക് പമ്പ സ്നാനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്
തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ പിടികൂടിയത്. വിദഗ്ധ പരിശോധനകൾക്കും തുടർ നടപടികൾക്കുമായി പക്ഷികളേയും യാത്രക്കാരെയും വനം വകുപ്പിന് കൈമാറി. ഇവർക്ക് അന്തർദേശിയ പക്ഷിക്കടത്ത് സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ശേഖരിച്ച് തുടങ്ങി. എവിടെ നിന്നാണ് അപൂർവം ഇനത്തിൽപെട്ട പക്ഷികളെ എത്തിച്ചതെന്നും അന്വേഷിക്കുണ്ട്.
Huge bird smuggling busted at Nedumbassery airport. The group was caught on Sunday night. The bag contained 14 rare birds including hornbills. Bindu and Sarath, natives of Thiruvananthapuram, were caught by the customs officials
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here