എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് തൊഴിലാളികൾ

കരയിൽ നിന്ന് കടലിലേക്ക് ഇറക്കി പോകുന്നതിനിടെ എൻജിൻ്റെ പ്രവർത്തനം നിലച്ചു വള്ളം കുറ്റൻ തിരയിൽപ്പെട്ടു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര നർബോന പടിഞ്ഞാറ് തീരത്തായിരുന്നു സംഭവം. കടൽ അൽപ്പം ശാന്തമായതിനെ തുടർന്ന് ഇവിടെ കരയിലിരുന്ന ഒന്നാം വാർഡ് പൂന്തരശ്ശേരിൽ തങ്കച്ചൻ്റെ ഇയാൻ എന്ന നീട്ടു വല വള്ളമാണ് കടലിൽ അപകടത്തിൽപ്പെട്ടത്. കരയിൽ നിന്ന് മറ്റുള്ളവരുടെ സഹായത്തോടെ വള്ളം തള്ളി ഇറക്കിയതിനു ശേഷം എൻജിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ കുറ്റൻ തിരമാലകൾ മാറി മാറി വള്ളത്തിൽ ആഞ്ഞടിച്ചു.

ALSO READ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി മന്ത്രി വീണ ജോർജ്

കാഴ്ച കണ്ട് ഭയന്ന്കരയിൽ നിന്നവർ കൂകി വിളിച്ചു. ഇതിനിടയിൽ രണ്ടു പേർ വെള്ളത്തിൽ വീണെങ്കിലും വീണ്ടും വള്ളത്തിൽ നീന്തിക്കയറിയതിനാൽ ദുരന്തം ഒഴിവായി. മനോധൈര്യം കൈവിടാതെ തൊഴിലാളികൾ കുറെയധികം തുഴഞ്ഞതിനു ശേഷമാണ് എൻജിൻ പ്രവർത്തിച്ചത്.

ALSO READ: എക്‌സിലെ ഉള്ളടക്കങ്ങള്‍ തലവേദനയാകുന്നു; മസ്‌ക് കനത്ത പിഴ നല്‍കേണ്ടി വരും!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News