പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ സേനയുടെ ആയുധ കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 1ം ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ സ്വത് വാലിയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. സ്ഫോടനത്തിന് പിന്നില്‍ ചാവേറാക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
കൊല്ലപ്പെട്ട 10 പേരില്‍ പൊലീസുകാര്‍ക്ക് പുറമെ ആയുധ കേന്ദ്രത്തിന് സമീപത്തുകൂടി നടന്നു പോയ ഒരമ്മയും കുഞ്ഞും ഉള്‍പ്പെടുന്നതായി പ്രവശ്യയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അക്തര്‍ ഹയാത് പറഞ്ഞു.
അതേസമയം, സ്ഫോടനത്തിന് പിന്നില്‍ ചാവേറാക്രമണമോ തീവ്രവാദ ആക്രമണമോ അല്ലെന്നാണ് തീവ്രവാദ വിരുദ്ധ സേനയുടെ മേഖല തലവന്‍ സൊഹൈല്‍ ഖാലിദ് പറഞ്ഞത്. വലിയ അളവില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണെന്നും ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ അപകടമാകാമെന്നും നിലവില്‍ മറ്റ് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
2009 വരെ വരെ തീവ്രവാദികളുടെ കേന്ദ്രമായിരുന്ന ഇവിടം പട്ടാളക്കാരാണ് തിരിച്ചുപിടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here