ടിക്കറ്റ് ബുക്കിംഗിലും വമ്പൻ കളക്ഷൻ; പ്രതീക്ഷകൾ വാനോളമുയർത്തി മലൈക്കോട്ടൈ വാലിബൻ

മോഹൻലാൽ ലിജോ പെല്ലിശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈക്കോട്ടൈ വാലിബനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റേതായി വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും വാലിബൻ തരംഗം സൃഷ്ടിക്കുകയാണ് എന്നാണ് പുതിയ വിവരം.

ALSO READ: ദില്ലിയില്‍ കെട്ടിടത്തിന് തീപിടിത്തം; ആറുപേര്‍ മരിച്ചു

കോടികള്‍ ആണ് ബുക്കിംഗില്‍ ചിത്രം നേടിയിരിക്കുകയാണ് എന്നതാണ് വിവരം. കേരളത്തില്‍ നിന്ന് മാത്രം 40 ലക്ഷമാണ് ചിത്രം ബുക്കിംഗില്‍ നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് 66 ലക്ഷവും. ബുക്കിംഗില്‍ അങ്ങനെ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇതോടെ ചിത്രം വമ്പൻ വിജയമായിരിക്കുമെന്നാണ് ആരാധകരും പറയുന്നത് .

അതേസമയം മലൈക്കോട്ടൈ വാലിബൻ കാനഡയില്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും റിലീസ് ചെയ്യുക എന്നതും ആരാധകർക്കിടയിൽ വമ്പൻ പ്രതീക്ഷയാണ് നൽകുക. കാനഡയിലും വാലിബൻ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷയും.

ALSO READ: കേരളത്തിന്റെ സമ്മർദം ഫലം കണ്ടു, എൻസിആർടി പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് നിർബന്ധമാക്കില്ല: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News