‘പ്രേമലു’ നായികക്ക് ചെന്നൈയിൽ വൻ ആരാധകർ; ചിത്രം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് താരം

പ്രേമലു സിനിമ ഹിറ്റായതോടെ അതിൽ അഭിനയിച്ച താരങ്ങൾക്കും ജനപ്രീതി ഏറുകയാണ്. ഇപ്പോഴിതാ പ്രേമലുവിലെ മമിത ബൈജുവിന്‍റെ ചെന്നൈയില്‍ നിന്നുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനു ചെന്നൈയിലെ വിആര്‍ മാളില്‍ എത്തിയ മമിതയുടെ വീഡിയോസ് ആണ് സോഷ്യൽമീഡിയയയിൽ പ്രചരിക്കുന്നത്.

ALSO READ: കനത്ത ചൂടിൽ ദുരിതത്തിലായ പക്ഷികൾക്കും ഇഴ ജന്തുക്കൾക്കും രക്ഷകനായി മുംബൈ മലയാളി

തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ തിക്കിത്തിരക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം. ചടങ്ങിന് ശേഷം ഏറെ പാടുപെട്ടാണ് മമിതയെ സംഘാടകര്‍ പുറത്ത് എത്തിക്കുന്നത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രേമലു 2 നെക്കുറിച്ച് ചോദിച്ചപ്പോൾ ചിത്രം അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളൂവെന്നും പ്രീ പ്രൊഡക്ഷന്‍ നടക്കുന്നുണ്ടെന്നുമാണ് മമിത പറഞ്ഞത്.ഈ വര്‍ഷമായിരുന്നു മമിതാ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴില്‍ മമിതയുടെ ചിത്രങ്ങള്‍ ഇനിയും വരാനുണ്ട്.

അതേസമയം ചിത്രം അന്യഭാഷയിലടക്കം വൻ ഹിറ്റായിരുന്നു.വളരെ ചുരുങ്ങിയ സാമ്യം കൊണ്ടാണ് പ്രേമലു അന്യഭാഷകളിൽ വൻ കളക്ഷൻ നേടിയത് മലയാളത്തിൽ ചിത്രം വന്‍ വിജയം ആയതിന് പിന്നാലെ തെലുങ്ക്, തമിഴ് പതിപ്പുകളും എത്തുകയായിരുന്നു.

ALSO READ: കനത്ത ചൂടിൽ ദുരിതത്തിലായ പക്ഷികൾക്കും ഇഴ ജന്തുക്കൾക്കും രക്ഷകനായി മുംബൈ മലയാളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News