വിഷുക്കണി ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

വിഷുക്കണി ദര്‍ശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങള്‍. വിഷു ദിനത്തില്‍ പുലര്‍ച്ചെ 4 മണിക്ക് നടക്കുന്നത് മുതല്‍ ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. ശബരിമല ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ .ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്നു. തുടര്‍ന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകള്‍ തെളിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിച്ചു.

തുടര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി. 4 മണി മുതല്‍ 7 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും അയ്യപ്പഭക്തര്‍ക്ക് വിഷു കൈനീട്ടവും നല്‍കി. വിഷുക്കണി ദര്‍ശനത്തിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയര്‍ അജിത്ത് കുമാര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News