ശക്തമായ കാറ്റും മഴയും; വൈക്കത്ത് വ്യാപക നാശനഷ്ടം

വൈക്കത്ത് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വൈക്കം വെച്ചൂർ, ഉദയനാപുരം പഞ്ചായത്തുകളിലാണ് നാശനഷ്ടമേറെയും. ശക്തമായ കാറ്റിലും, മഴയിലും മരങ്ങൾ വീടിന്‌ മുകളിലേക്ക് കടപുഴകി വീണും, വൈദ്യുതി ലൈനുകൾ തകർന്നു വീണുമാണ് നാശനഷ്ടങ്ങളേറെയും. നിരവധി പോസ്റ്റുകൾ തകർന്നിട്ടുണ്ട് പ്രദേശത്താകെ വൈദ്യുതി ബന്ധം നിലച്ചു. ഫയർഫോഴ്സെത്തി മരങ്ങൾ മുറിച്ചു മാറ്റാനുള്ള ശ്രമത്തിലാണ്.

Also Read: എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തെ സംബന്ധിച്ച കോടതി വിധി; ദളിത് സംഘടനകളുടെ ഭാരത് ബന്ദ് തുടരുന്നു

വെച്ചൂർ മറ്റം 5-ാം വാർഡ് തോട്ടുചിറ ഗിരീഷ്‌, വെച്ചൂർ ഔട്ട്പോസ്റ്റ് മണപ്പാട്ട് പൊന്നപ്പൻ, കുടവെച്ചൂർ നടുവിലേക്കുറ്റ് മനോജ്, വെച്ചൂർ പഞ്ചായത്ത് 2-ാംവാർഡ് മുൻ മെമ്പർ ജോസഫ് എന്നിവരുടെ വീടുകൾക്കാണ് മരം വീണ് നാശം സഭവിച്ചത്. തോട്ടു ചിറ ഗിരീഷിന്റെ വീടിനാണ് കൂടുതൽ നാശം സംഭവിച്ചത്. വൈക്കം കാളിയമ്മനട ക്ഷേത്ര റോഡ്, ഇരുമ്പൂഴിക്കര റോഡ്,തുറുവേലിക്കുന്ന് -ഉദയനാപുരം റോഡ്,കുമരകം ചക്രംപടി റോഡ് എന്നിവിടങ്ങളിലാണ് മരം വീണ് ഗതാഗതം തടസ്സം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News