‘തള്ളിപ്പറഞ്ഞവരൊക്കെ എന്ത്യേ? വാ വന്ന് കാണ്’, ന​വ​കേ​ര​ള ബ​സ് ടിക്കറ്റിന് വൻ ഡിമാൻഡ്; ഇത് കേരളത്തിന്റെ അസറ്റാണ് മക്കളെ

തള്ളിപ്പറഞ്ഞവരെക്കൊണ്ടെല്ലാം കയ്യടിപ്പിച്ച് മുന്നേറുകയാണ് നവകേരള ബസ്. ഞാ​യ​ര്‍ മു​ത​ല്‍ സ​ര്‍​വീ​സ് ആരംഭിക്കുന്ന ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡ് ആണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂരു റൂ​ട്ടിൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബസിന്റെ ടിക്കറ്റുകൾ ബു​ധ​നാ​ഴ്ച ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം തന്നെ മു​ഴു​വ​ന്‍ വി​റ്റു​തീ​ര്‍​ന്നു.

ALSO READ: ‘രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കണം’, ദളിത് വിദ്യാർത്ഥിയല്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ

എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത ബ​സി​ല്‍ 26 പു​ഷ് ബാ​ക്ക് സീറ്റുകളാണ് ബേസിൽ ഉള്ളത്. ഇതിൽ ഫു​ട് ബോ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ക​യ​റാ​നുള്ള ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റുണ്ട്. ബ​സി​ന്‍റെ നി​റ​ത്തി​ലോ ബോ​ഡി​യി​ലോ മാ​റ്റ​ങ്ങ​ൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​രി​ക്കാ​ന്‍ ഒ​രു​ക്കി​യ ചെ​യ​ര്‍ മാത്രം മാ​റ്റി അത് ഡ​ബി​ള്‍ സീ​റ്റാ​ക്കിയിട്ടുണ്ട്. ആ​വ​ശ്യാ​നു​സ​ര​ണം യാ​ത്ര​ക്കാ​ര്‍​ക്ക് അ​വ​രു​ടെ ല​ഗേ​ജ് സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​വും ബ​സി​ല്‍ ഒരുക്കിയിട്ടുണ്ട്.

ALSO READ: ‘മൂന്ന് വർഷത്തോളം തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി’, പ്രജ്വലിനെതിരെ വീണ്ടും ഗുരുതര പരാതി

അതേസമയം, ദിവസേന പു​ല​ര്‍​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ടു​നി​ന്നും യാ​ത്ര​തി​രി​ച്ച് 11.35ന് ​ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തുന്ന തരത്തിലാണ് നവകേരള ബസ് സർവീസ് നടത്തുന്നത്. പ​ക​ല്‍ 2.30ന് ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു തി​രി​ച്ച് രാ​ത്രി 10.05ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചേ​രുന്നതാണ് മടക്ക യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News