പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന ദമ്പതികൾ പിടിയിൽ

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇതര സംസ്ഥാന ദമ്പതികൾ പിടിയിലായി. മയക്കുമരുന്ന് ഉപയോഗത്തിനും കച്ചവടത്തിനും തടയിടാൻ എക്സൈസ് നിരീക്ഷണം ശക്തമാക്കി.

വിപണനത്തിനായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനുമായാണ് ആസാം സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ എക്സൈസ് പിടിയിലായത്.അംജദുൽ ഇസ്ലാം ഷഹീദാ കാത്തൂൻ എന്നിവരാണ് അറസ്റ്റിലായത്. നാല് പ്ലാസ്റ്റിക് ബോക്സുകളിലായി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മയക്കുമരുന്ന് . എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെടുത്തത്.

also read; കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ നമ്പറുകളുടെയും ആധാർ രേഖകളുടെയും അടിസ്ഥാനത്തിൽ തുടർ അറസ്റ്റുകൾ ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികൾ ചെയ്യുന്ന കുറ്റ കൃത്യങ്ങളും മയക്കമരുന്ന് ഉപയോഗവും വിൽപ്പനയും വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം സ്വന്തമാക്കാൻ ആണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.

also read; തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News