വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പൊലീസ് പിടികൂടി. കണ്ണൂര്‍, കാടാച്ചേരി, വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈര്‍(24)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. 113.57 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

Also Read: 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; 48 കാരനായ അച്ഛന് 14 വർഷം കഠിനതടവ് വിധിച്ച് കോടതി

ജൂണ്‍ ഒന്നിന് രാവിലെയാണ് സംഭവം. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകൂകയായിരുന്ന തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് പരിശോധന നടത്തിയപ്പോഴാണ് യുവാവില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. വില്‍പ്പനക്കായി കടത്തികൊണ്ടുവരുകയായിരുന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

Also Read: ‘സൽമാൻ ഖാനെ കൊലപ്പെടുത്താൻ വീണ്ടും പ്ലാൻ, തീരുമാനിച്ചത് എ.കെ 47 ഉപയോഗിച്ച് കാറിലേക്ക് വെടിയുതിർക്കാൻ’, പദ്ധതി പൊളിച്ച് മുംബൈ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News