കുവൈറ്റിൽ വന്‍തോതില്‍ മദ്യവും മയക്കുമരുന്നും പിടികൂടി

കുവൈറ്റിൽ മദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ വലിയ തോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി.  ഇറക്കുമതി ചെയ്ത ഏകദേശം 3,000 കുപ്പി മദ്യവും ഹാഷിഷും കുവൈറ്റി ദിനാറും  യുഎസ് ഡോളറും ഉൾപ്പെടെയുള്ള പണവും സുരക്ഷാ വിഭാഗം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Also Read: കുവൈത്തിൽ നാല് വർഷത്തിനിടെ 1.30 ലക്ഷം പ്രവാസികളെ നാടുകടത്തി

പിടിയിലായവരിൽ രണ്ടു പേർ സ്വദേശി പൗരന്മാരും നാലു പേർ ഏഷ്യൻ പൗരന്മാരുമാണെന്ന് അധികൃതർ വെളിപ്പെടുത്തി. പിടിയിലായ സ്വദേശികളിൽ ഒരാൾ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്. പിടികൂടിയ ഏഷ്യക്കാർ ഏത് രാജ്യക്കാരാണെന്നു അറിവായിട്ടില്ല. പിടിക്കപ്പെട്ട മദ്യവും മയക്കുമരുന്നും ഏകദേശം രണ്ടു ലക്ഷം കുവൈറ്റി ദിനാർ വിലമതിക്കുന്നതാണെന്നു അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർ തയ്യാറാകണമെന്നും ആരും നിയമത്തിനു അതീതരല്ലെന്നും സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകി. പിടികൂടിയവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾ കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News