തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജ മദ്യവേട്ട

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജ മദ്യവേട്ട. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 504 ലിറ്റര്‍ വ്യാജമദ്യം പിടികൂടി.

ബാലരാമപുരം ഉച്ചക്കടയില്‍ അനധികൃതമായി വ്യാജ മദ്യം വില്‍പ്പന നടത്തുന്നതെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മലയിന്‍കീഴ് സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായത്. മലയിന്‍കീഴ് സ്വദേശികളായ സന്തോഷ്, പ്രകാശ്, സതീഷ് കുമാറെന്നിവരാണ് എക്‌സ്സൈസ് പരിശോധനയില്‍ പിടിയിലായത്.

Also Read: കുന്നമംഗലത്ത് ടിവിഎസ് ഷോറൂമിൽ തീപിടുത്തം

സന്തോഷ്‌കുമാറിന്റെ വീട്ടില്‍ നിന്നാണ് എക്‌സൈസ് വ്യാജമദ്യം പിടിച്ചെടുത്തത്. 5 ലക്ഷത്തിലധികം രൂപ വില വരുന്ന വ്യജമദ്യമാണ് എക്‌സൈസ് പിടികൂടിയത്. പരിശോധനയില്‍ മുന്‍ എക്‌സൈസ് കമ്മിഷ്ണറുടെ വ്യാജ ഒപ്പ് പതിപ്പിച്ച ഹോളോഗ്രാം സ്റ്റിക്കറുകളും എക്‌സ്സൈസ് പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News