ഇടുക്കിയിൽ ഇല്ലിചാരി മലയിൽ വൻ തീപിടുത്തം

ഇടുക്കി തൊടുപുഴ ഇല്ലിചാരി മലയിൽ വൻ തീപിടുത്തം. ഫയർഫോഴ്സ് സംവിധാനങ്ങൾക്ക് എത്താൻ പറ്റാത്ത മലയിലാണ് തീ പടർന്ന് പിടിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ അണയ്ക്കുന്നു. കരിങ്കുന്നം പഞ്ചായത്തിലെ ആറാം വാർഡായ പഴയമറ്റം ഇല്ലുചാരി മലയിൽ നിന്നാണ് തീ പടർന്നത്.

Also read:സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ; ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ഇന്നലെ രാവിലെ 10 മണിയോടുകൂടിയാണ് തീ പടരാൻ ആരംഭിച്ചത്. ഒരു മലയുടെ മുകൾഭാഗം മുഴുവൻ കത്തി തീർന്നതിനു ശേഷം കാട്ടോലി ഭാഗത്തേക്കും അമ്പലം പടി ഭാഗത്തേക്കും തീ പടർന്നു. പുലരുവോളം നാട്ടുകാർ നടത്തിയ അക്ഷീണ പരിശ്രമത്തിലൂടെ തീ അണച്ചിരുന്നു. എന്നാൽ നേരം പുലർന്ന് വെയിൽ കനത്തതോടുകൂടി ചാരം മൂടി കിടന്ന കനലുകളിൽ നിന്ന് വീണ്ടും തീ പടരുകയായിരുന്നു.

Also read:നാല് ഡിഗ്രി വരെ കൂടാം; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഫയർഫോഴ്സ് സംവിധാനങ്ങൾ മലയുടെ അടിവാരത്ത് എത്തിയിരുന്നുവെങ്കിലും ഫയർ എൻജിനിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ പറ്റാത്തത്ര അകലെയാണ് തീപിടുത്തം ഉണ്ടായത്. കന്നാര തോട്ടങ്ങളിൽ ഉപയോഗിക്കുന്ന നീണ്ട ഓസുകൾ നാട്ടുകാർ എത്തിച്ചാണ് തീയണക്കൽ നടത്തിയത്. കനത്ത ചൂടും വീശി അടിക്കുന്ന കാറ്റും തീ അണച്ചു എങ്കിലും വീണ്ടും അപകട സാധ്യത നിലനിർത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News