ബെംഗളൂരുവിലെ ബഹു നില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലത്തെ 4 നില കെട്ടിടത്തിന്റെ പബ്ബിലായിരുന്നു തീപിടിത്തം. അപകടത്തിൽ നിന്ന് രക്ഷപെടാൻ ജീവനക്കാരൻ ആത്മരക്ഷാർഥം താഴേക്ക് ചാടുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.
നേപ്പാൾ സ്വദേശിയായ പ്രേംകുമാറിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ചോർച്ചയുള്ള സിലിണ്ടറിലേക്ക് തീപടർന്നതാകാം പൊട്ടിത്തെറിക്കു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ആകാശത്തേക്ക് തീഗോളം ഉയരുന്നുണ്ടായിരുന്നു. പിന്നാലെ ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീകെടുത്തിയത്.
#WATCH | Karnataka: A massive fire broke out at Koramangala cafe in Bengaluru. Fire tenders are present at the spot. Further details are awaited. pic.twitter.com/GBw9ZRAipL
— ANI (@ANI) October 18, 2023
ALSO READ: മീനച്ചിൽ – മലങ്കര ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ഒക്ടോബർ 21ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here