ഇടുക്കി തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം; ആളപായമില്ല

thankmani fire

ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ​ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചതായി വിവരമുണ്ട്. കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.

കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പാചകവാതക സിലണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നത് വൻ അഗ്നിബാധയ്ക്ക് കാരണമായി. ഇടുക്കിയിൽ നിന്നുള്ള രണ്ട് അ​ഗ്നിരക്ഷാ സേന യൂണിറ്റെത്തി തീയണച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ; സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസിന് നിരക്കാത്തത് : മന്ത്രി വി ശിവൻകുട്ടി

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News