ലൈബീരിയൻ പാർലമെന്റിൽ വൻ തീപിടിത്തം

liberia

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലെ പാർലമെന്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. അഴിമതി ആരോപണം നേരിടുന്ന പാർലമെന്റ് സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റ് കെട്ടിടത്തിന് തീപിടിച്ചത്.

നിലവിൽ നടക്കുന്നത് സർക്കാർ വിരുദ്ധ പ്രതിഷേധമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരണം ഇല്ലെങ്കിലും പാർലമെറ്റിന് തീപിടിച്ച സംഭവത്തെ പ്രസിഡൻറ് ജോസഫ് ബോകായി ശക്തമായ രീതിയിൽ അപലപിച്ചിട്ടുണ്ട്.

ALSO READ; ഒന്നും രണ്ടുമല്ല വില 21 ,000 രൂപ; ഇതാണ് മക്കളെ നമ്മൾ പറയാറുള്ള സ്വർണ മുട്ട

അതേസമയം തലസ്ഥാനമായ മൺറോവിയയിലുണ്ടായ തീപിടിത്തത്തിൻ്റെ കാരണം എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. സംഭവത്തിൽ പാർലമെൻ്റ് സ്പീക്കർ ജോനാഥൻ ഫൊണറ്റി, പ്രതിനിധി ഫ്രാങ്ക് ഫോക്കോ ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചൊവ്വാഴ്ച ഡസൻ കണക്കിന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം അടക്കം പൊലീസ് പ്രയോഗിച്ചു.

ENGLISH NEWS SUMMARY: A huge fire broke out in the parliament complex in the West African country of Liberia

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News