തൃശൂര്‍ ചേറ്റുപുഴ പാടത്ത് വന്‍ തീപിടിത്തം; ലക്ഷകണക്കിന് രൂപയുടെ പിവിസി പൈപ്പുകള്‍ കത്തി നശിച്ചു

തൃശൂര്‍ ചേറ്റുപുഴ പാടത്ത് വന്‍ തീപിടിത്തം. പാടത്ത് കൂട്ടിയിട്ടിരുന്ന ലക്ഷക്കണക്കിന് രൂപയുടെ പി വി സി പൈപ്പുകള്‍ കത്തി നശിച്ചു. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പാടത്ത് കൂട്ടിയിട്ടിരുന്ന പൈപ്പുകള്‍ക്കാണ് തീ പിടിച്ചത്. വൈകിട്ട് 5.30 ഓടെയാണ് തീ പിടിത്തമുണ്ടായത്.

Also Read: ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചിരുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഉണങ്ങിയ പുല്ലിന് തീപിടിച്ച ശേഷം പൈപ്പുകളിലേക്ക് വ്യാപിച്ചതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News