പീരുമേട് കുട്ടിക്കാനത്ത് വന്‍ ചീട്ടുകളി സംഘം പീരുമേട് പൊലീസിന്റെ പിടിയില്‍. കുട്ടിക്കാനത്ത് റൂംവാടകയ്ക്ക് എടുത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലാണ് ചീട്ടുകളി സംഘം പ്രവര്‍ത്തിച്ചിരുന്നത്.
പീരുമേട് കുട്ടിക്കാനം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചീട്ടുകളി സംഘം പ്രവര്‍ത്തിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തത്. കുട്ടിക്കാനത്ത് റൂം വാടകയ്‌ക്കെടുത്ത് ക്ലബ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ നടത്തിവന്നിരുന്ന സ്ഥാപനത്തിന്റെ മറവിലാണ് ചീട്ടുകളി സംഘം പ്രവര്‍ത്തിച്ചു വന്നിരുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഈ ക്ലബ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കത്ത് ലഭിച്ച ഉടന്‍ ട്രസ്റ്റ് അധികൃതര്‍ ചീട്ടുകളി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നില്ല എന്ന് മറുപടിയും പൊലീസിന് അന്ന് നല്‍കിയിരുന്നു എന്നാല്‍ പൊലീസ് പിന്നീടും രഹസ്യമായി ഇവിടം നീരീക്ഷിച്ച് വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ചീട്ടുകളി സംഘത്തെ പിടികൂടുന്നത്. ഇവരുടെ കൈയ്യില്‍ നിന്നും ഓണ്‍ലൈന്‍ അക്കൗണ്ട് മുഖേനയുമായി ഒരു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
പ്രദേശവാസികളായ ആരും ഈ സംഘത്തില്‍ ഇല്ല എന്ന് പൊലീസ് പറഞ്ഞു. പുറത്ത് നിന്നുള്ള ആളുകളാണ് ഇതിന്റെ നടത്തിപ്പുകാരും ചീട്ടുകളിക്കാന്‍ എത്തുന്നവരും എന്ന് പൊലീസ് വ്യക്തമാക്കി. പതിനേഴോളം പേരെയാണ് ആറസ്റ്റ് ചെയ്തത് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു പീരുമേട് സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ എസ് ഐ അജേഷ് കുമാര്‍, ഗ്രേഡ് എസ് ഐ .സജി പി സി, എസ് ഇ പി ഒ മാരായ അനീഷ് ഗീവര്‍ഗീസ്, സി.പി ഒ രതീഷ്, ജോമോന്‍, ലാലുഎന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here