മക്ക മേഖലയിൽ വൻ സ്വർണശേഖരം കണ്ടെത്തി. നിലവിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിക്ക് സമീപത്തായാണ് സ്വർണശേഖരം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മആദിന്‍ ആരംഭിച്ച പര്യവേക്ഷണ പ്രോഗ്രാമിന്റെ ഭാഗമായ ആദ്യത്തെ കണ്ടെത്തലാണിത്. അല്‍ഉറൂഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മന്‍സൂറ, മസറ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ ദൂരത്തിലും നടത്തിയ പര്യവേക്ഷണത്തില്‍ ലഭിച്ച ഫലങ്ങളെല്ലാം പ്രതീക്ഷയുളവാക്കുന്നതായിരുന്നു.
Also Read: ദുബായിലെ മൂടല്‍മഞ്ഞ്: ജാഗ്രത നിര്‍ദേശവുമായി പൊലീസ്
സൗദി അറേബ്യയിലെ ഏറ്റവും പുതിയതും വലുതും സാങ്കേതികമായി പുരോഗമിച്ചതുമായ സ്വർണ്ണ ഖനിയാണ് മൻസൂറ, മസറ. മൻസൂറ, മസറ സ്വർണഖനിയിലേതിന് സമാനമായ ശേഖരണം തന്നെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതും. മന്‍സൂറ, മസറ ഖനിയില്‍ നിന്ന് 400 മീറ്റര്‍ ദൂരെ 61 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 10.4 ഗ്രാം സ്വര്‍ണവും 20 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 20.6 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
Also Read: ടെസ്ല ഫാക്ടറിയില്‍ എന്‍ജിനീയറെ ആക്രമിച്ച് മുറിവേല്‍പ്പിച്ച് ‘റോബോട്ട്’
മൻസൂറ, മസറ ഖനിക്ക് സമീപത്ത് തന്നെ ജബല്‍ അല്‍ഗദാറയിലും ബീര്‍ അല്‍തുവൈലയിലും പര്യവേക്ഷണം തുടരുന്നുണ്ട്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ സ്വർണശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here