വൻ സ്വർണ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി

gold

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം നഷ്ടമായെന്ന് പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നതായാണ് പരാതി. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

Also read:സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്കുള്ള യാത്രക്കിടെയാണ് സ്വർണം നഷ്ടമായത്. ബസ് മലപ്പുറം എടപ്പാളിൽ എത്തിയപ്പോൾ ബസിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. തൃശൂർ സ്വദേശി ഗിരിയാണ് പരാതിക്കാരൻ. ചങ്ങരംകുളം
പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News