ടാറ്റ കാറുകളുടെ വില്‍പ്പനയില്‍ കുതിച്ചു ചാട്ടം, 179 ശതമാനം വര്‍ദ്ധനവ്

ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെ ടാറ്റാ മോട്ടോ‍ഴ്സ് വിപണി കയ്യടക്കുകയാണ്. ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിൽ ടാറ്റ മോട്ടോഴ്‌സ് മുന്നേറ്റം തുടരുകയാണ്. ടിയാഗോ ഇവി, നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവ ഉൾപ്പെടുന്ന 6,516 യൂണിറ്റ് ഇലക്ട്രിക് കാറുകളാണ് ഏപ്രില്‍ മാസത്തില്‍   വിറ്റഴിച്ചത്. ഇവി സെഗ്‌മെന്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. മുൻ മാസത്തെ 6,506 യൂണിറ്റുകളുടെ റെക്കോർഡ് ടാറ്റ മെച്ചപ്പെടുത്തി. മോറിസ് ഗരാജ്, ഹ്യുണ്ടെയ്  തുടങ്ങിയ എതിരാളികളെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സ് ഇവി സെഗ്മെന്‍റില്‍ ബഹുദൂരം മുന്നിലാണ്.

കഴിഞ്ഞ ഏപ്രില്‍ മാസത്തെ വില്‍പ്പന താരതമ്യം ചെയ്യുമ്പോള്‍ 179 ശതമാനം വർധനയാണ് ടാറ്റ കാറുകളുടെ വിൽപ്പനയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം അവസാനം അവതരിപ്പിച്ച ടിയാഗോ ഇവി ജനപ്രീതി നേടിക്ക‍ഴിഞ്ഞു. കഴിഞ്ഞ  ഏപ്രിലിൽ ഇന്ത്യയിലാകെ 2,333 ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ മോട്ടോഴ്‌സ് വിറ്റ‍ഴിച്ചിരിന്നു. ഏപ്രില്‍ രാജ്യത്ത് ആകെ വില്‍പ്പന നടത്തിയ ഇവി കാറുകളില്‍ 13 ശതമാനവും ടാറ്റയുടെ വാഹനങ്ങളായിരിന്നു. ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്ന ഏതൊരു കാർ നിർമ്മാതാക്കളുടെയും ഏറ്റവും ഉയർന്ന ഇവി അനുപാതമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News