വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന

വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി വർധിപ്പിച്ചു. ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽ കണ്ടുകൊണ്ടാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. ആറിരട്ടി വർധനയാണ് വിമാന കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഇത്തിഹാദ് എയർവേയ്‌സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോകുന്നതിനായി സാധാരണ 15,000ത്തിന് താഴെയാണ്‌. ഇതിനെ 75,000 രൂപക്കുമുകളിലാക്കി ഉയർത്തി. ബിസിനസ് ക്ലാസിലിത്‌ 1,61,213 രൂപയാണ്‌.

ALSO READ: ഇന്ത്യ പാക് മത്സരത്തിനിടെ തന്റെ 24 കാരറ്റ് സ്വർണത്തിന്റെ ഐഫോൺ കളഞ്ഞുപോയി; കണ്ടെത്താൻ സഹായിക്കണമെന്ന് നടി

ജനുവരി ഒന്നുമുതൽ കരിപ്പൂർ-ദുബായ്, നെടുമ്പാശേരി-ദുബായ്, തിരുവനന്തപുരം-ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വർധിപ്പിക്കും.

ALSO READ: ‘ചലഞ്ച്‌ ദ ചലഞ്ചസ്‌’ പദ്ധതിക്ക് തുടക്കമിട്ട് സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News