കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പന നടുത്തുന്നവർക്കെതിരെ തുടർച്ചയായ കാമ്പയ്‌നിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരവധിപേരെ അറസ്റ്റ് ചെയ്‌തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്‌തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വർഷം ഏകദേശം 3,000 ആയി ഉയർന്നു. 2021-ൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‌ത അത്തരം കേസുകളുടെ എണ്ണത്തേക്കാൾ 423 കൂടുതൽ വർധനയാണ് വന്നിട്ടുള്ളത്‌.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ പ്രോസിക്യൂഷന് റഫർ ചെയ്‌ത കേസുകളുടെ എണ്ണം 2017 മുതൽ 2022 വരെ 14,000-ൽ അധികം എത്തി. അതേസമയം, ജിഎച്ച്‌ബി (ഗാമ-ഹൈഡ്രോക്‌സിബ്യൂട്ടറിക്) എന്ന മരുന്നിനെ കുറിച്ച് അതിന്റെ അപകടത്തെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് , ഇത് ഓർമ്മക്കുറവ്, പക്ഷാഘാതം, എന്നിവയ്ക്ക് കാരണമാകുന്നു. അബോധാവസ്ഥ, വിഷാദം തുടങ്ങിയവയിലേക്കാണ് ഈ മരുന്ന് നയിക്കുക.

അപകടകരമായ ഇത്തരം മയക്കുമരുന്ന് വിൽപ്പന നടത്തുന്ന നിരവധി പേരെ മന്ത്രാലയം അറസ്റ്റ് ചെയ്‌തതായും അവർ സ്ഥിരീകരിച്ചു. ഈ മരുന്നിന് വൈദ്യശാസ്ത്രപരവും ചികിത്സാപരവുമായ ഉപയോഗങ്ങളുണ്ടെന്നും എന്നാൽ ഇത്തരം ഉപയോഗങ്ങൾ കുറ്റകരമായി വളച്ചൊടിക്കപ്പെട്ടിരിക്കുന്നു; ഇത് അമേരിക്കയിൽ ‘റേപ്പ് ഡ്രഗ്’ എന്നാണ് അറിയപ്പെടുന്നത്. ഉയർന്ന അളവിൽ കഴിച്ചാൽ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനും തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും, മരണത്തിന് കാരണമാകുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News