ഹൈവേകളിൽ ടോൾ പിരിവിൽ പത്ത് മാസത്തിലുണ്ടായത് വലിയ വർധന

toll plaza

സാമ്പത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്പോൾ രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് 53,289.41 കോടിയിലെത്തി. മുൻവർഷം ലഭിച്ച തുകയെ ഇതിനോടകം മറികടന്നു. കഴിഞ്ഞവർഷം ഇത് 48,028.22 കോടി രൂപയായിരുന്നു. രാജ്യത്ത് ടോൾ പിരിവുള്ള റോഡുകളും, ഫാസ്ടാഗുപയോഗിക്കുന്നവരുടെ എണ്ണവും കൂടിയത് ടോൾപിരിവിലെ വർധനവിന് കാരണമായി. പുതിയ കണക്ക് പ്രകാരം ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ശരാശരി 5328.90 കോടി രൂപയാണ് ഒരു മാസം ടോൾ വിഭാഗത്തിൽ ലഭിക്കുന്നത്. ഈ കണക്കനുസരിച്ച് സാമ്പത്തിക വർഷം മൊത്തം ടോൾപിരിവ് 62,000 കോടി രൂപ കടക്കുമെന്നാണ് ഗവണ്മെന്റിന്റെ പ്രതീക്ഷ.

Also Read; കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ; കൂടെ ഗ്രൂപ്പ് എയിൽ നിന്ന് ഗോവയും അസമും സർവീസസും

2018-19 സാമ്പത്തികവർഷം 25,154.76 കോടി രൂപയായിരുന്ന ടോൾപിരിവ് ആറുവർഷത്തിനിടെ 110 ശതമാനത്തിലധികമാണ് വർധിച്ചത്. 2018-19ൽ ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യം 25,996 കിലോമീറ്ററായിരുന്നു. ഈ സാമ്പത്തിക വർഷം നവംബർ അവസാനത്തോടെ ഇത് 45,428 കിലോമീറ്ററായി കൂടി. ഏകദേശം 75 ശതമാനംവരെ വർധിച്ചുവെന്നാണി കണക്ക്. അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് 962 ടോൾബൂത്തുകൾ നിലവിലുണ്ട്.

2030 -ഓടെ രാജ്യത്തെ ടോൾ വരുമാനം 1.3 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറയുന്നത്. അതായത്, പുതിയതായി വികസിപ്പിക്കുന്ന റോഡുകളിലെല്ലാം തന്നെ ടോൾ നൽകി യാത്ര ചെയ്യേണ്ടി വരുമെന്നർഥം. വര്ഷം തോറും ശരാശരി 15 ശതമാനം വർധനയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

Also Read; ‘കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ലോകോത്തര രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുന്നു’: മുഖ്യമന്ത്രി

ജിപിഎസ് സംവിധാനത്തിലേക്ക് മാറിയാൽ ടോൾ പിരിവു വീണ്ടും ഉയർന്നേക്കാം. വാഹനത്തിന്റെ ജിപിഎസ് സ്ഥാനമനുസരിച്ച് ടോൾ ഈടാക്കാനാണ് ഈ പദ്ധതി. മുംബൈയിലെ അടൽ സേതു കടൽ പാലത്തിൽ ഈ സംവിധാനം നടപ്പാക്കി കഴിഞ്ഞു. സർക്കാർ കണക്കുപ്രകാരം 2024 ജനുവരി അവസാനംവരെ 8.27 കോടി ഫാസ്ടാഗുകൾ രാജ്യത്ത് നൽകിയിട്ടുണ്ട്. ജനുവരിയിൽമാത്രം 5559.91 കോടി രൂപ ഫാസ്ടാഗ് വഴി ടോളായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News