സ്വർണം പോലെ ഉള്ളിയും, വില റോക്കറ്റ് പോലുയർന്ന് മേലേക്ക്.!

രാജ്യത്തെ ഉള്ളി വിലയിൽ വൻ കുതിപ്പ്. നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ ഉള്ളിയുടെ വില കിലോയ്ക്ക് 65 രൂപയാണ്. കാലം തെറ്റി പെയ്യുന്ന കനത്തമഴയിൽ വിളവെടുപ്പ് അവതാളത്തിലായതാണ് രാജ്യത്തെ ഉള്ളി വില കുത്തനെ ഉയരാൻ കാരണം. പുതിയ സ്റ്റോക്ക് എത്താത്തതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്നലെ കിലോയ്ക്ക് 63 രൂപയായിരുന്ന ഉള്ളി വിലയാണ് ഇന്ന് 2 രൂപ കൂടി 65 രൂപയായിരിക്കുന്നത്. നാസിക്കിൽ നിന്നും കേരളത്തിലെത്തുന്ന ഉള്ളിയ്ക്ക് പിന്നെയും വില കൂടും.

ALSO READ: ‘എൻ്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു, മറിച്ചുള്ള വ്യാജ പ്രചരണങ്ങൾ സഖാക്കൾ തള്ളിക്കളയണം’; മാധ്യമ വാർത്ത തള്ളി പി പി ദിവ്യ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപും ഇത്തരത്തിൽ ഉള്ളി വില കൂടിയിരുന്നു. എന്നാൽ, അന്ന് വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിച്ചു. തുടർന്ന് വലിയ കർഷക പ്രതിഷേധം സർക്കാരിന് നേരിടേണ്ടി വന്നു. എന്നാൽ, മഹാരാഷ്ട്ര , ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും കേരളത്തിലടക്കം ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നതിനാൽ അത്തരം നീക്കങ്ങൾ ഇത്തവണ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകാൻ സാധ്യതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News