കനത്ത മഴ; മം​ഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ് ട്രെയിനിൽ വൻ ചോർച്ച

മം​ഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ് ട്രെയിനിൽ മഴയെ തുടർന്ന് വൻ ചോർച്ച. മം​ഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനാണ് മഴ പെയ്തതോടെ ചോർന്നൊലിച്ചത്. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറി. പ്രതിഷേധവുമായി യാത്രക്കാർ രം​ഗത്തെത്തി. മം​ഗലാപുരം വിട്ട് ട്രെയിൻ കാസർകോട് എത്തിയപ്പോഴായിരുന്നു സംഭവം.

also read; പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നു; ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി

കനത്ത മഴ പെയ്തതോടെ ട്രെയിനിനുള്ളിലും ചോർന്ന് ഒലിക്കുകയായിരുന്നു. ട്രെയിനിനകത്ത് വെള്ളപ്പാെക്കം വന്നത് പോലെയായിരുന്നു അവസ്ഥയെന്ന് യാത്രക്കാർ പറഞ്ഞു. അപ്പർ ബെർത്തുകളിൽ കയറിയിരുന്നാണ് യാത്രക്കാർ വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടത്. സീറ്റിനടിയിൽ‌ സൂക്ഷിച്ചിരുന്ന ബാ​ഗുകളും മറ്റു സാധനങ്ങളും വെള്ളം നനഞ്ഞു.ഇന്നലെ മം​ഗലാപുരത്തേക്ക് തിരിച്ചു പോയ ട്രെയിനിലും ചോർച്ച ഉണ്ടായിരുന്നെന്ന് യാത്രക്കാർ പറയുന്നു.

also read; വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News