അമ്പോ! ഇത് ഐറ്റം വേറെ; 1121 കിലോയുള്ള മത്തങ്ങ വിളവെടുത്ത് യുഎസിലെ അധ്യാപകൻ

PUMPKIN

ഒരു ഭീമൻ മത്തങ്ങയാണ് ഇപ്പോൾ മിനിസോട്ടയിലെ താരം. ഒന്നും രണ്ടുമല്ല 1 ,121 കിലോഗ്രാം ഭാരം വരുന്ന മത്തങ്ങ ആണിത്. മിനിസോട്ടയിലെ ഹോർട്ടികൾച്ചർ അധ്യാപകനായ ട്രാവിസ് ജിയാഞ്ചറാണ് ഈ ഭീമൻ മത്തങ്ങ വിളവെടുത്തത്. സാൻ ഫ്രാൻസിസ്കോയിൽ എല്ലാ വർഷവറും നടന്നുവരുന്ന പംകിൻ വേയിങ് മത്സരത്തിലെ  ചാമ്പ്യനാണ് അദ്ദേഹം.

ALSO READ; ‘സെഞ്ചുറി ലൈഫ് ടൈം മെമ്മറി,ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു’; സഞ്ജു സാംസൺ

ഇത് തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം ഈ മത്സര വിഭാഗത്തിൽ ചാമ്പ്യൻ ആകുന്നത്. ഇത്തവണ വിളവെടുത്ത മത്തങ്ങയ്ക്ക് 2,471 പൗണ്ട്‌സ് (1,121 കിലോഗ്രാം) ആണ് ഭാരം. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹത്തെ ചാമ്പ്യൻ ആക്കി മാറ്റിയ മത്തങ്ങയ്ക്ക് 2,749 പൗണ്ട്‌സ് (1,347 കിലോഗ്രാം) ആയിരുന്നു ഭാരം.

ALSO READ; ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത് ഇസ്രയേൽ

നല്ല വളക്കൂറുള്ള മണ്ണാണ് ഈ മത്തങ്ങയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നതെന്നാണ്  ട്രാവിസ് പറയുന്നത്. എന്നാൽ മഴയും കാലാവസ്ഥയിൽ ഉണ്ടായ മാറ്റവുമാണ് മത്തങ്ങയുടെ ഭാരം കഴിഞ്ഞ വർഷത്തേക്കാൾ കുറയാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News