കേന്ദ്രസർക്കാരിന്‍റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ദില്ലിയില്‍ വമ്പന്‍ റാലി

ദില്ലിയിൽ കേന്ദ്രനയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം. പങ്കാളിത്ത പെൻഷൻപദ്ധതി നിയമം പിൻവലിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി ആയിരുന്നു പ്രതിഷേധ റാലി. കേന്ദ്രസർക്കാരിന്‍റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ താക്കീതുമായാണ്‌ ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല റാലി നടന്നത്.

രാംലീല മൈതാനത്ത്‌ നടന്ന റാലിയിൽ ആയിരക്കണക്കിന്‌ കേന്ദ്ര–സംസ്ഥാന ജീവനക്കാരും അധ്യാപകരും പെൻഷൻകാരും പങ്കെടുത്തു. പങ്കാളിത്ത പെൻഷൻപദ്ധതി നിയമം പിൻവലിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ്‌ മുഖ്യമായും ഉന്നയിച്ചത്‌. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ളവർ റാലിയിൽ പങ്കാളികളായി.

ALSO READ: പുതിയ തലമുറ ഫുൾ വയലൻസ്, സിനിമയിൽ മുഴുവൻ വെട്ടും കുത്തും വയലൻസും; വിമർശനവുമായി സംവിധായകൻ കമൽ

സിഐടിയു ജനറൽ സെക്രട്ടറി തപൻ റാലി സെൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര–സംസ്ഥാന വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും  എല്ലാ ഒഴിവുകളും നികത്തുക, സ്വകാര്യവൽക്കരണവും പൊതുമേഖല സ്ഥാപനങ്ങളുടെ  കോർപറേറ്റുവൽക്കരണവും അവസാനിപ്പിക്കുക, തസ്‌തിക വെട്ടിക്കുറയ്‌ക്കൽ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തി. അഖിലേന്ത്യ സ്‌റ്റേറ്റ്‌ ഗവ. എംപ്ലോയീസ്‌ ഫെഡറേഷൻ, കോൺഫെഡറേഷൻ ഓഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌, സ്‌കൂൾ ടീച്ചേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ്‌ റാലി സംഘടിപ്പിച്ചത്‌.

ALSO READ: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി മടക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News