ദീപാവലിക്ക് വന്‍ തിരക്ക്; ബെംഗളൂരു റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍

TRAIN

ദീപാവലിയുടെ വന്‍ തിരക്ക് പരിഗണിച്ച് ബെംഗളൂരു റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. യശ്വന്തപുരയില്‍ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി ബെംഗളൂരു കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ (07313) 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയില്‍ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും, അടുത്ത ദിവസം വൈകിട്ട് 5.10ന് കൊല്ലത്തും എത്തും.

ALSO READ:വ്യാജ ബോംബ് ഭീഷണികൾ: ഒരാ‍ഴ്ച കൊണ്ട് വിമാനക്കമ്പനികൾക്ക് നഷ്ടമായത് 600 കോടി

ട്രെയിന്‍ (07314) ഞായറാഴ്ച രാത്രി 8.30ന് തിരിച്ച് കൊല്ലത്ത് നിന്നു പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. പ്രധാന സ്റ്റോപ്പുകള്‍: കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, കരൂര്‍, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂര്‍, റാണി ബന്നൂര്‍, ഹവേരി.

ALSO READ:ബെംഗളൂരുവിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണ് തൊഴിലാളികൾ മരിച്ച സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

യശ്വന്തപുര കോട്ടയം സ്‌പെഷ്യല്‍ (06215) ട്രെയിന്‍ യശ്വന്തപുരയില്‍ നിന്ന് 29ന് വൈകിട്ട് 6.30ന് പുറപ്പെട്ട് 30ന് രാവിലെ 8.10ന് കോട്ടയത്തെത്തും. കെആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോട്ടയം-യശ്വന്തപുര സ്‌പെഷ്യല്‍ (06216) 30ന് രാവിലെ 11.10ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 31ന് പുലര്‍ച്ചെ 1.15ന് യശ്വന്തപുരയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News