കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ദില്ലി പി സി സി അധ്യക്ഷന്‍ രാജി വെച്ചു

ലോക്സഭ തെരഞ്ഞെടുപ്പിനിടെ ദില്ലിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ദില്ലി പി സി സി അധ്യക്ഷന്‍ അര്‍വീന്ദര്‍ സിങ് ലവ്‌ലി രാജി വെച്ചു. സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള ദില്ലി പി സി സി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലിയുടെ രാജി കോണ്‍ഗ്രസിനെ വലിയ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ന്റിനെയടക്കം വലിയ രീതിയില്‍ വിമര്‍ശിച്ചു കൊണ്ടാണ് അര്‍വീന്ദര്‍ സിങിന്റെ രാജി.

ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിലടക്കം വിയോജിപ്പ് രേഖപ്പെടുത്തിയുള്ള രാജികത്താണ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് കൈമാറിയത്. കോണ്‍ഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിഎതിരായിരുന്നു. എന്നിട്ടും ദില്ലിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു വെന്നാണ് അരവിന്ദര്‍ സിങ് തന്റെ രാജിക്കത്തില്‍ കുറിച്ചത്. ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റ് ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത് താല്‍പര്യം ഇല്ലാതെയായിരുന്നുവെന്ന് അരവിന്ദര്‍ പ്രതികരിച്ചു.

Also Read: മണിപ്പൂരില്‍ സംഘര്‍ഷവും  പിടിത്തവുമുണ്ടായ ആറ് ബൂത്തുകളില്‍ റീ പോളിങ്

കൂടാതെ കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തിയും രാജിക്ക് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപെട്ട ചര്‍ച്ചകളില്‍ നിന്ന് അകറ്റി നിര്‍ത്തിയതിലും പിസിസിയുടെ എല്ലാ നിര്‍ദേശങ്ങളെയും തള്ളി ദില്ലിക്ക് അപരിചിതരായ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിലും അര്‍വീന്ദര്‍ അതൃപ്തി രേഖപ്പെടുത്തി.. കഴിഞ്ഞ ഓഗസ്തില്‍ പിസിസി അധ്യക്ഷനായ ലവ്ലി ഷീല ദീക്ഷിത് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News