മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മിയാമിക്ക് വന്‍ തിരിച്ചടി. അറ്റ്ലാന്റ യുണൈറ്റഡിനോട് പരാജയപ്പെട്ടാണ് മേജര്‍ ലീഗ് സോക്കറിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്റര്‍മിയാമി പുറത്തായത്. സ്കോര്‍ 3-2.
രണ്ടാം പകുതിയില്‍ ഹെഡറിലൂടെ മെസി സമനില നേടിയെങ്കിലും 76ാം മിനിറ്റില്‍ ബര്‍ടോസ് സ്ലീസിന്റെ ഹെഡറിലൂടെ അറ്റ്ലാന്റ ലീഡ് സ്വന്തമാക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ മെസ്സിക്ക് അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഫ്രീകിക്കുകള്‍ അറ്റ്ലാന്റ പ്രതിരോധ മതില് തടഞ്ഞു.
Read Also: പെപ്പിന്റെ കുട്ടികള്‍ക്ക് ഇതെന്തുപറ്റി; തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങി സിറ്റി, കുതിച്ച് ലിവര്‍പൂള്‍
എംഎല്‍എസ് പ്ലേ ഓഫ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് എംഎല്എസിനുണ്ടായത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ റെക്കോര്‍ഡുമായാണ് മിയാമി കളത്തിലിറങ്ങിയിരുന്നത്. മിയാമിയേക്കാള്‍ 34 പോയിന്റ് പിന്നിലുള്ള അറ്റ്ലാന്റ, ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലാണ് പോസ്റ്റ്സീസണിലെത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here