തേനീച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് ബാര്‍ അടച്ചുപൂട്ടി. കസ്റ്റമേഴ്‌സ് ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.
സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ ആണ് സംഭവമുണ്ടായത്. ബാര്‍ തുറന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ നൂറുകണക്കിന് തേനീച്ചകള്‍ ബാറിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
Also read- വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി
ഒട്ടും പ്രതീക്ഷിക്കാതെയാണ് തേനീച്ചകള്‍ ബാറിനുള്ളിലേക്ക് ഇരച്ചു കയറിയതെന്ന് ബാറിന്റെ മാനേജര്‍ പെത്യ പെട്രോവ പറഞ്ഞു. 10 മിനിറ്റിനുള്ളില്‍ ബാറിനുള്ളില്‍ മുഴുവനും വ്യാപിച്ച തേനീച്ചകളെ നീക്കം ചെയ്യുന്നതിനായി പ്രാദേശിക അതോറിറ്റിയുടെ സഹായം തേടിയെങ്കിലും സഹായം ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കുകയും സ്വന്തം നിലയ്ക്ക് തേനീച്ചകളെ നീക്കം ചെയ്യുകയുമായിരുന്നു.
Also Read-ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ ഷാജന്‍ സ്‌കറിയ; ഒളിവിലെന്ന് സൂചന
ജൂണ്‍ 25 -ന് ആയിരുന്നു ബാറിന് നേരെ തേനീച്ചകളുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ജീവനക്കാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തേനീച്ചകളെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ആയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here