നിമിഷനേരം കൊണ്ട് കടപുഴകി കൂറ്റൻമരവും ഒരു ആയുസ്സിന്റെ അധ്വാനവും

നിരവധി ആളുകൾക്കാണ് പ്രകൃതിദുരന്തങ്ങളിൽ വീടും സ്വത്തും നഷ്ടമാകുന്നത്. ഒറ്റനിമിഷം കൊണ്ട് തകർന്നു വീഴുന്ന ഒരായുസ്സിന്റെ അധ്വാനം പല മനുഷ്യരുടെയും തീരാവേദനയാണ്. സമൂഹമാധ്യമത്തിൽ വൈറലാവുന്ന ഒരു വീഡിയോയാണ് ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുത്തുന്നത്. മരം കടപ്പ[മുഴക്കി വീഴുമ്പോൾ നിമിഷനേരം കൊണ്ട് വീട് തകർന്നു തർപ്പണമാവുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്.

ALSO READ: ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി

സിസിടിവി ദൃശ്യത്തിൽ ആ വീടിനകത്ത് ഒരു സ്ത്രീ ഇരിക്കുന്നതും ശേഷം മരം വീഴുന്നതും വീട് അനങ്ങുന്നതും മനസ്സിലാക്കിയതോടെ സ്ത്രീ ആ പരിസാർത്ത് നിന്നും പെട്ടെന്ന് പരിഭ്രാന്തിയോടെ എഴുന്നേൽക്കുന്നതും കാണാം. സ്ത്രീ നാശനഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്നതാണ് ദുരന്തം നടന്നതിന് ശേഷം കാണുന്നത്.

വലിയ നാശമാണ് ഉണ്ടായതെന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. വീട് തകർന്നിരിക്കുന്നതും പുറത്ത് നിർത്തിയിട്ടിരുന്ന കാറിനും മരം വീണത് കൊണ്ട് തകർന്നതായും വീഡിയോയിൽ കാണാം. വീടിന് മുകളിൽ പതിച്ചിരിക്കുന്നത് കൂറ്റൻമരമാണ് അതുപോലെ വീഡിയോയിൽ സ്ത്രീ വ്യക്തമായി തന്നെ മരം വീണുകിടക്കുന്നത് കാണിച്ച് തരുന്നുണ്ട്.

ALSO READ: വീടിനു തൊട്ടടുത്തുള്ള ക്യാമറ കണ്ടില്ല; പിഴയൊടുക്കേണ്ടത് ഒന്നരലക്ഷത്തോളം

ആർക്കും അപകടം പറ്റാതിരുന്നത് ഭാഗ്യമായി കാണാം. കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഈ വീഎടിഒ നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ കാപ്ഷൻ നൽകിയിരിക്കുന്നത് ‘ഒഫീഷ്യലായി നിങ്ങൾക്കിതിനെ ഇനി ട്രീ ഹൗസ് എന്ന് വിളിക്കാം’ എന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News