കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള താക്കീതായി അണിനിരന്നത് ജനലക്ഷങ്ങളാണ്. ഡിവൈഎഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ കേരള ജനത ഏറ്റെടുത്തുവെന്നതാണ് സമരത്തിന്റെ ഏറ്റവും വലിയ വിജയം.
കേന്ദ്ര അവഗണനയില്‍ ദുരിതംപേറുന്ന മലയാളികള്‍ ഒരുമിച്ച് കൈകള്‍കോര്‍ത്തു. കേരള സമരചരിത്രത്തില്‍ പുതുഅധ്യായമായി അത് മാറി. ഡിവൈഎഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ കേരള ജനത ഏറ്റെടുത്തുവെന്നതാണ് സമരത്തിന്റെ വിജയം. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ രാജ്ഭവന്‍ വരെയുള്ള 651 കിലോമീറ്റര്‍ മനുഷ്യകോട്ടയായി മാറി. തെരുവില്‍ കേരളം ഒന്നാകുന്ന കാഴ്ച. കേരളത്തില്‍ മറ്റൊരു യുവജനപ്രസ്ഥാനത്തിനും അനുകരിക്കാന്‍ ആകാത്ത സംഘാടക മികവ്. യുഡിഎഫും ബിജെപിയും ഒന്നിക്കുന്ന കേരളവിരുദ്ധ മുന്നണിക്കെതിരെയുള്ള താക്കീതായി സമരം മാറി.
സ്ത്രീകളും വിദ്യാര്‍ഥികളും തൊഴിലാളികളും ബഹുജനങ്ങളും സമരത്തെ ഏറ്റെടുത്തു. തെരുവില്‍ കൈകള്‍ കോര്‍ത്തുപിടിച്ചവര്‍ ഒരു മനസ്സാണെന്ന് പ്രഖ്യാപിച്ചു. നമ്മള്‍ മലയാളികള്‍ കേരളത്തിനൊപ്പമൊന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. 1987 -ലെ ആദ്യ മനുഷ്യ ചങ്ങലയുടെ ഊര്‍ജ്ജം ചോര്‍ന്നില്ല. 20 ലക്ഷം പേര്‍ അണമുറിയാത്ത പ്രവാഹമായി തെരുവില്‍ അണിനിരന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന ക്ഷുഭിത യൗവനത്തിന്റെ കരുത്ത് കേരളത്തിനൊപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ വീണ്ടും തെളിയിച്ചു. മറ്റൊരു യുവജനപ്രസ്ഥാനത്തിന്റെ അവകാശപ്പെടാന്‍ ആകാത്ത യുവതയുടെ കരുത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here