മനുഷ്യച്ചങ്ങല മഹാവിജയം; ഡിവൈഎഫ്ഐ

കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മൂന്നു സുപ്രധാനമായ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങല മഹാവിജയമെന്ന് ഡിവൈഎഫ്ഐ. കേന്ദ്രസർക്കാറിന്റെ നയസമീപനങ്ങൾക്കെതിരെ കഴിഞ്ഞ കാലഘട്ടങ്ങളിൽ ഡിവൈഎഫ്ഐ നടത്തി വന്നിട്ടുള്ള പോരാട്ടങ്ങളുടെ തുടർച്ചയായ ഒരു മഹാസമരം ആയിട്ടാണ് മനുഷ്യച്ചങ്ങല മാറിയത്. മനുഷ്യച്ചങ്ങല മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളിൽ ചർച്ച ചെയ്യാൻ വേണ്ടി മാധ്യമങ്ങൾ തയ്യാറായില്ല എങ്കിലും കേരളത്തിലെ ജനങ്ങളിൽ ഞങ്ങൾ വിശ്വാസം അർപ്പിക്കുകയും ജനങ്ങൾ ആ പോരാട്ടം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

Also read:ശക്തമായ പ്രതിഷേധം; ദില്ലി എയിംസിലെ ഒ.പി വിഭാഗം അടച്ചിടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരുത്തി

ഐതിഹാസിക വിജയമായ മനുഷ്യ ചങ്ങലയിൽ 20 ലക്ഷത്തിലേറെ പേർ പങ്കെടുത്തു. ഇത്തരം പോരാട്ടങ്ങൾക്ക് തുടർച്ച ഉണ്ടാവും. ജനുവരി 30 ന് ഗാന്ധി രക്തസാക്ഷി ദിനത്തിൽ “ഈശ്വര അള്ളാഹ് തേരേ നാം” എന്ന പേരിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മുപ്പതിനായിരം യൂനിറ്റ് കേന്ദ്രങ്ങളിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കും.

Also read:അങ്കമാലിയില്‍ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ഒളിവില്‍

രാജ്യത്തിന്റെ ബഹുസ്വരതയും ഫെഡറൽ സംവിധാനവും തകർത്ത് ജനങ്ങളെ വർഗീയമായി വിഭജിക്കുകയും യുവജനങ്ങളെ തൊഴിൽ നൽകാതെ വഞ്ചിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾ ഇനിയും തുടരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡണ്ട് വി വസീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.എൽ.ജി. ലിജീഷ് സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.സി. ഷൈജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News